ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8060 ആയി. ......
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ഇന്ന് തുടങ്ങും. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരുന്ന സുന്നഹദോസിന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ......
കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്പാർക്ക് (SPARC) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന "അക്വാകൾച്ചർ രോഗനിയന്ത്രണത്തിൽ നാനോ മെറ്റീരിയലുകളും ആന്റിമൈക്രോബിയൽ പെപ്റ്റൈഡുകളും" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന അന്താരാഷ്ട്ര ശില്പശാലയ്ക്ക് തുടക്കമായി. സുസ്ഥിര അക്വാകൾച്ചറും ജലശുദ്ധീകരണവും ലക്ഷ്യമിട്ടുള്ള ഇന്ത്യ-കൊറിയ സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ......
ലബനനില്‍ നിന്ന് ഇസ്രയേല്‍ പിന്മാറാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകള്‍ക്കും കരാറുകള്‍ക്കും സാധ്യതയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിലച്ച പശ്ചാത്തലത്തില്‍ തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും ശക്തമാക്കുന്നതിന്റെ സൂചനയാണ് ഇറാൻ നല്കുുന്നത്. ......
കൊല്ലം കുണ്ടറയിലാണ് സംഭവം. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം.മരണത്തിനു പിന്നാലെ കുണ്ടറ പോലിസിനെതിരേ ഗുരുതര ആരോപണവുമായി സിയാദിന്റെ കുടുംബം രംഗത്തെത്തി. ......
2026 ജൂലൈ 24-ന് ഐസിബിഎഫ് കഞ്ജാണി ഹാളിൽ നടന്ന പരിപാടിയിൽ ദോഹയിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ പങ്കെടുത്തു . വേനൽക്കാലത്തെ കടുത്ത ചൂടിനിടയിലും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള ഐ.സി.ബി.എഫിന്റെ പ്രതിബദ്ധത ഒരിക്കൽക്കൂടി തെളിയിക്കുന്നതായിരുന്നു ഈ സംരംഭം.
ഇന്ത്യൻ എംബസിയിലെ അറ്റാഷെ ശ്രീ ചന്ദൻ കുമാർ ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ......
ദോഹ, ഖത്തർ
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി സമർപ്പിത സേവനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബിനവലന്റ് ഫോറം (ICBF), ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) സഹകരണത്തോടെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ തുടർച്ചയായ രണ്ടാം മാസവും രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. രക്ത പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ അത്യന്താപേക്ഷിതമായ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ഈ ജീവൻ രക്ഷാ പ്രവർത്തനത്തിൽ കൂടുതൽ ആളുകളെ പങ്കാളികളാക്കുന്നതിനുമാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.
കാൻസർ ചികിത്സയിലുള്ള രോഗികൾക്കും, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്കും, വലിയ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർക്കും, രക്ത സംബന്ധമായ രോഗങ്ങളും ഗുരുതരമായ പരിക്കുകളും മൂലം ചികിത്സയിൽ കഴിയുന്നവർക്കും പ്ലേറ്റ്ലെറ്റുകൾ അനിവാര്യമാണ്. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് കേസെടുക്കുന്നതിൽ കടുത്ത പ്രതിഷേധവുമായി സി.ജെ.പി. സമരക്കാർക്കെതിരെ കേസെടുക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുന്നില്ലെന്നും, എഫ്.ഐ.ആറുകൾ അടിയന്തരമായി പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി അസം, പശ്ചിമ ബംഗാൾ, ബിഹാർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്കുശേഷമാണ് വ്യാപകമായി കേസെടുത്തതെന്നാണ് സംഘടനയുടെ ആരോപണം. ......
ദോഹ: ഖത്തറിലെ വ്യോമയാന മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം നിക്ഷേപ അന്തരീക്ഷത്തിനും ഭാവി സാങ്കേതിക പദ്ധതികൾക്കും പുതിയ ഡ്രോൺ നിയമം വലിയ കരുത്തേകുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GCAA). വ്യോമസുരക്ഷാ വകുപ്പ് ഡയറക്ടർ നായിഫ് അൽ ജാബറാണ് പ്രാദേശിക ' പത്രത്തിന് നൽകിയ അഭിമുഖത്തിൽ കാര്യങ്ങൾ വ്യക്തമാക്കിയത്.
ഡ്രോൺ സാങ്കേതികവിദ്യയുടെ രൂപകൽപ്പന, നിർമ്മാണം, ഇറക്കുമതി, പരിശോധന, പ്രവർത്തനം, പരിപാലനം (Maintenance) തുടങ്ങി എല്ലാ ഘടകങ്ങളെയും സമഗ്രമായി ഉൾക്കൊള്ളുന്നതാണ് പുതിയ നിയമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിനകത്ത് ഉപയോഗിക്കുന്നതോ, നിർമ്മിക്കുന്നതോ, ഭേദഗതി വരുത്തുന്നതോ ആയ എല്ലാ ഡ്രോണുകളും സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണം. ......
ദോഹ: ഖത്തറിലെ സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ തദ്ദേശീയ പ്രതിഭകളെ സജ്ജരാക്കുന്നതിനും, അക്കാദമിക പഠനവും പ്രായോഗിക തൊഴിൽ പരിചയവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുമായി സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഖത്തർ ഫിനാൻഷ്യൽ സെന്ററും (QFC) ഖത്തർ ഫിനാൻസ് ആൻഡ് ബിസിനസ് അക്കാദമിയും (QFBA).
രാജ്യത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയിൽ വിജയിക്കാൻ യുവ പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും പ്രാപ്തരാക്കുന്ന സമഗ്ര പദ്ധതികൾക്കാണ് ഈ പങ്കാളിത്തം വഴി രൂപം നൽകുന്നത്.ഖത്തർ വിഷൻ 2030 പൂർത്തീകരണത്തിന് പ്രൊഫഷണൽ മിടുക്കുള്ള യുവതലമുറ അത്യാവശ്യമാണ്.
"സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് ദേശീയ പ്രതിഭകളെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. QFBA-യുമായുള്ള ഈ പങ്കാളിത്തം ഖത്തർ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും, വിജ്ഞാന അധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും സഹായിക്കുമെന്ന് ഖത്തർ ഫിനാൻഷ്യൽ സെന്റർസി.ഇ.ഒമൻസൂർ റഷീദ് അൽ ഖാതർപറഞ്ഞു.വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമ്പത്തിക മേഖലയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിൽ ഈ ധാരണാപത്രം നിർണ്ണായക പങ്കുവഹിക്കും. ......